15 November Friday

ആവേശമായി ‘കടമ്പൻ മൂത്താൻ’

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ഏലൂർ പാതാളം കവലയിലെ നാടകാവതരണം


കളമശേരി
നോർത്ത് കളമശേരി ചാക്കോളാസ് പവിലിയനിൽ ഏഴിന് ആരംഭിക്കുന്ന കളമശേരി കാർഷികോത്സവത്തിന്റെ വിളംബരനാടകം ‘കടമ്പൻ മൂത്താൻ' ആവേശപൂർവം ഏറ്റെടുത്ത്‌ നാട്‌. നാടകാവസാനം കാണികൾ കഥാപാത്രങ്ങൾക്കൊപ്പം ചുവടുവച്ചു.

തിരുവനന്തപുരം വെള്ളറടയിലെ ഓർഗാനിക് തിയറ്ററാണ് ജൈവകൃഷി, ജെെവകല എന്ന ആശയമുയർത്തി ഏതു പ്രതിസന്ധിയിലും കർഷകന് തുണയായെത്തുന്ന കടമ്പൻ മൂത്താനെ കേന്ദ്രകഥാപാത്രമാക്കി നാടകമൊരുക്കിയത്. ഓരോ പ്രദേശത്തിന്റെയും കാവലാളാകാൻ അവിടെയുള്ളവർക്ക് കഴിയണമെന്ന സന്ദേശവുമായാണ് നാടകം സമാപിക്കുന്നത്.

ചൊവ്വമുതൽ ആരംഭിച്ച നാടകാവതരണം ഇതിനകം ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര, ഏലൂർ, കളമശേരി പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി. രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് കവലകളിലുമാണ് അവതരണം.
 
‘കടമ്പൻ
 മൂത്താൻ' ഇന്ന്
വെള്ളി രാവിലെ ഏഴിന് അയിരൂർ ബാങ്ക് ജങ്ഷനിൽ വടക്കേ അടുവാശേരി കുറ്റിയാൽ പാടശേഖരം, ഒമ്പതിന് ആലങ്ങാട് തിരുവാലൂർ അമ്പലം, 11ന് വെളിയത്തുനാട് തടിക്കക്കടവ് കൂൺകൃഷി, പകൽ നാലിന് കിഴക്കേ കടുങ്ങല്ലൂർ ജങ്ഷൻ, ആറിന് സൗത്ത് കളമശേരി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top