22 December Sunday

വടവുകോട്–-പാങ്കോട് റോഡിൽ വെള്ളക്കെട്ട് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


കോലഞ്ചേരി
വടവുകോട്–-പാങ്കോട് റോഡിൽ വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിൽ. മറ്റപ്പിള്ളിക്കുരിശിന്റെ ഭാ​ഗത്താണ് ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ട് രൂക്ഷമാകുന്നത്. സമീപത്ത് താമസിക്കുന്ന ആലക്കൽ ​ഗോപുവിന്റെ വീട്ടിലേക്കാണ് വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത്. ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും വാഹനത്തിൽ വെള്ളം കയറി കേടുപറ്റുന്നതും പതിവാണ്. കാൽനടക്കാർക്ക് വേറെ വഴി തേടേണ്ട അവസ്ഥയാണ്. റോഡ് നവീകരിച്ചപ്പോൾ വെള്ളംപോകാനുള്ള കാന അടഞ്ഞുപോയതാണ് ദുരിതത്തിന്റെ പ്രധാന കാരണം. ഐക്കരനാട് പഞ്ചായത്തിലടക്കം നിരവധി പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top