17 September Tuesday

വെറ്ററിനറി സർവകലാശാല അക്കാദമിക് കൗൺസിൽ ; ഇടതുപക്ഷ സംഘടനകൾക്ക് സമ്പൂർണ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


തൃശൂർ
കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസസ് സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലും ഇടതുപക്ഷ സംഘടനകൾക്ക് വിജയം. വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസസ് ഫാക്കൽറ്റിയിൽനിന്നുള്ള അധ്യാപക പ്രതിനിധിയായി ടീച്ചേഴ്സ് ഓർ​ഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി   സ്ഥാനാർഥി ഡോ. ആർ എസ് അഭിലാഷ് വിജയിച്ചു.

സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലേക്ക്  അധ്യാപക പ്രതിനിധിയായി   ഡോ. ആർ രജീഷ്, ​ഗവേഷക വിദ്യാർഥികളുടെ പ്രതിനിധിയായി എസ്‌എഫ്‌ഐ സ്ഥാനാർഥി ഡോ.ആർ സി ശരത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡോ. ആർ എസ്‌ അഭിലാഷ്‌ മണ്ണുത്തി വെറ്ററിനറി കോളേജിൽ റീപ്രൊഡക്ഷൻ വിഭാ​ഗത്തിലും,ഡോ. ആർ രജീഷ്    തിരുവനന്തപുരം സിഡിഎസ്ടി കോളേജിൽ മൈക്രോബയോളജി വിഭാ​ഗത്തിലും അധ്യാപകരാണ്‌. ഡോ. ആർ സി ശരത് പൂക്കോട്‌ വെറ്ററിനറി കോളേജ് ആനിമൽ റീപ്രൊഡക്ഷൻ വിഭാ​ഗം വിദ്യാർഥിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top