23 December Monday

നേമം, കൊച്ചുവേളി 
പേര്‌ മാറ്റി ; 
ഇനി സൗത്തും 
നോർത്തും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


തിരുവനന്തപുരം
നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. നേമം തിരുവനന്തപുരം സൗത്ത് ആയും കൊച്ചുവേളി തിരുവനന്തപുരം നോർത്ത്‌ ആയും മാറും. റെയിൽവേ ബോർഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവിൽ വരും.  

രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ്‌ ടെർമിനലുകളാക്കാനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ ദീർഘദൂര ട്രെയിനുകളാണ്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്നത്‌. കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവർക്ക് പരിചിതമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പേരുമാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top