07 October Monday

സിപിഐ എം 
യുദ്ധവിരുദ്ധ 
ദിനാചരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


തിരുവനന്തപുരം
സിപിഐ എം തിങ്കളാഴ്‌ച  യുദ്ധവിരുദ്ധദിനമായി ആചരിക്കും. പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നിഷ്‌ഠുര ആക്രമണം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ്‌  ദിനാചരണം സംഘടിപ്പിക്കുന്നത്‌. 
       സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ പ്രചാരണം ശക്തമാക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന വ്യാപകമായി പാർടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top