24 November Sunday

പാരിസ്ഥിതിക സംവേദക മേഖല ; ജനവാസമേഖലകൾ ഉൾപ്പെടുത്താൻ 
അനുവദിക്കില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


കൽപ്പറ്റ
ജനവാസമേഖലകളും കൃഷി സ്ഥലങ്ങളും പാരിസ്ഥിതിക സംവേദക മേഖലയിൽനിന്ന്‌ ഒഴിവാക്കണമെന്നത്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തുമ്പോൾ കൃഷി ഭൂമിയും കർഷകരുടെ ആവാസമേഖലയും ഉൾപ്പെടുത്തരുതെന്ന കൃത്യമായ നിലപാടാണുള്ളത്‌. സിപിഐ എമ്മും അതേ നയമാണ്‌ സ്വീകരിച്ചത്‌.

സർക്കാർ നിലപാടിന്‌ വ്യത്യസ്‌തമായി മലയോര മേഖലകളിൽ മനുഷ്യവാസമുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയതായി കാണുന്നുണ്ട്‌. പരാതികളും ലഭിച്ചിട്ടുണ്ട്‌. ഇത്‌ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ചെയ്‌തതാണ്‌. ആരുടെയും നിർദേശപ്രകാരമല്ല, തങ്ങൾ ചെയ്‌തതാണെന്ന്‌ അവർതന്നെ പറയുന്നുമുണ്ട്‌. ജനങ്ങളെ ബാധിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഉദ്യോഗസ്ഥർ അവരവർക്ക്‌ തോന്നുന്നതിനനുസരിച്ച്‌ ചെയ്യരുത്‌.  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്‌ തിരുത്തണം. ജനവാസമേഖലകൾ പാരിസ്ഥിതിക സംവേദക മേഖലകളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top