വൈപ്പിൻ
സംസ്ഥാന എയ്‌ഡ്സ് നിയന്ത്രണ സൊസൈറ്റിക്കും ജില്ലാ മാസ് മീഡിയ വിഭാഗത്തിനുമായി സിനിമാ സ്പൂഫ് സൃഷ്ടിച്ച് കഥാപാത്രങ്ങളിലൂടെ എച്ച്ഐവി പകരുന്ന മാർഗങ്ങൾ, സംസ്ഥാന എയ്‌ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സേവനകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് ബോധന സന്ദേശങ്ങൾ നൽകും. ഇതിനു തുടക്കംകുറിച്ച് വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പുതുവൈപ്പ് കുഫോസ് ക്യാമ്പസ് എന്നിവിടങ്ങളിൽ കലാജാഥ പരിപാടികൾ അവതരിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളിൽ എട്ടുവരെ കലാകാരൻമാർ സിനിമ സ്പൂഫ് എത്തിക്കും. തുടർന്ന് തൃശൂർ, കൊല്ലം ജില്ലകളിൽ പര്യടനം നടത്തും.
ചെമ്മീൻ സിനിമയിലെ കറുത്തമ്മയും പരീക്കുട്ടിയും പളനിയും മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടനും ആവേശത്തിലെ രങ്കണ്ണനും അമ്പാനും ഒക്കെ സിനിമ സ്പൂഫിലൂടെ രംഗത്തെത്തുന്നുണ്ട്. കാർമൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുനാഗപ്പള്ളി നാട്ടരങ്ങ് അണിയിച്ചൊരുക്കിയ പുതിയ ബോധന കലാസൃഷ്ടിയിൽ ചാനൽ താരങ്ങളായ സനീഷ് സിന്ധു, സനൽകുമാർ, സതീഷ് ഷാനവാസ് പണിക്കർ എന്നിവർ രംഗത്തെത്തുന്നു. രചന ബിജു നാട്ടരങ്ങ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..