21 December Saturday

റയോൺസ് ക്വാർട്ടേഴ്സിലെ 
24 കുടുംബങ്ങൾക്ക് പട്ടയമായി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024


പെരുമ്പാവൂർ
ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളുടെ 24 കുടുംബങ്ങൾക്ക് റവന്യുമന്ത്രി കെ രാജൻ പട്ടയവിതരണം നടത്തി. അർഹരായ അവശേഷിക്കുന്നവരുടെ കാര്യവും ഗൗരവമായി പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാർ, സി വി ശശി, പി ജെ തങ്കച്ചൻ, കെ ഡി ഷാജി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top