23 December Monday

റോഡ് നിര്‍മാണഫണ്ട് മുടക്കി യുഡിഎഫ് : 
 പന്തംകൊളുത്തി ജനകീയപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024


കാലടി
കാലടി വട്ടപ്പറമ്പിലെ കെജി റോഡ് നിർമാണം തടഞ്ഞ കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ പന്തംകൊളുത്തി പ്രതിഷേധിച്ചു. പഞ്ചായത്തിലെ മൂന്നാംവാർഡ് മറ്റൂർ വട്ടപ്പറമ്പില്‍ റോഡ് നിർമാണത്തിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാ​ന്റെ ഇടപെടലിലൂടെ പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. അനവധി പട്ടികജാതി വിഭാ​ഗക്കാര്‍ താമസിക്കുന്ന പ്രദേശമാണിത്.

എന്നാല്‍, ഈ ഫണ്ട് ഇവിടെ റോഡ് നിർമാണത്തിന് ആവശ്യമില്ലെന്ന് കാലടി പഞ്ചായത്ത് ഭരണസമിതി കമ്മിറ്റിയില്‍ തീരുമാനിച്ചു. യുഡിഎഫ് ഭരണസമിതി രാഷ്ട്രീയവിരോധത്താലാണ് റോഡ് പണി മുടക്കിയതെന്നാണ് ജനം ആരോപിക്കുന്നത്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കെ ജി സുരേഷ് സ്മാരകത്തില്‍നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം കെജി റോഡ് പരിസരത്ത് അവസാനിച്ചു. പ്രതിഷേധസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അം​ഗം പി കെ കുഞ്ഞപ്പൻ അധ്യക്ഷനായി. എം സി സുധാകരൻ, എം കെ അനൂപ്, എം വി ബിജു എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top