20 November Wednesday

പാർടിയെ വേട്ടയാടാൻ 
അനുവദിക്കില്ല: പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


മലപ്പുറം
തന്റെ ആരോപണങ്ങളുടെ പേരിൽ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും വേട്ടയാടാൻ ആരും ശ്രമിക്കേണ്ടെന്ന്‌  പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ പാർടിക്ക്‌ പുറത്തുപോകുമെന്ന്‌ കരുതി നടക്കേണ്ട. വളഞ്ഞവഴിയിൽ പാർടിയെയും മുന്നണിയെയും തകർക്കാൻ ആരും ശ്രമിക്കേണ്ട. സർക്കാർ നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുവേണ്ടിയാണ്‌ സംസാരിക്കുന്നത്‌. സോളാർ കേസ്‌ അട്ടിമറിയിൽ കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ട്‌. തുടർന്ന്‌ പാർടി സെക്രട്ടറിക്ക്‌ വിശദ പരാതി നൽകും. പൊതുപ്രവർത്തകൻ എന്ന സ്വാതന്ത്ര്യത്തിലാണ്‌ ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്‌. ബിജെപിയെയും സിപിഐ എമ്മിനെയും കൂട്ടിക്കെട്ടാനുള്ള മാധ്യമശ്രമം വിലപ്പോകില്ല. താൻ മത്സരിച്ചപ്പോൾ ബിജെപിക്കാർ കോൺഗ്രസ്‌ സ്ഥാനാർഥിക്കാണ്  വോട്ടുചെയ്‌തതെന്നും അൻവർ പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 8304855901 എന്ന വാട്‌സ്‌ആപ്പ്‌ നമ്പറും അൻവർ പുറത്തുവിട്ടു.

ഇന്ന്‌ അൻവറിന്റെ 
മൊഴിയെടുക്കും
മലപ്പുറം മുൻ ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ദാസിനും  എഡിജിപി എം ആർ അജിത്‌കുമാറിനുമെതിരായ ആരോപണങ്ങളിൽ പ്രത്യേക അന്വേഷക സംഘം ശനിയാഴ്‌ച പി വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. തൃശൂർ റെയ്‌ഞ്ച്‌ ഡിഐജി തോംസൺ ജോസാണ്‌ മൊഴിയെടുക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top