24 December Tuesday

വർക്കിങ് വിമൻ പ്രതിഷേധസംഗമം 
സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


തിരുവനന്തപുരം
സ്ത്രീകൾക്ക് എതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കിങ് വിമൻ കോ -ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) തമ്പാനൂർ ആർഎംഎസിന്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്‌ഘാടനം ചെയ്തു.

സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുക, സ്ത്രീആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണവും വേതന വിവേചനവും  അവസാനിപ്പിക്കുക, ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സംഗമം സംഘടിപ്പിച്ചത്. 

വർക്കിങ് വിമൻ കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ സുനിത കുര്യൻ, സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ , സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്പലത, സിനി  ആർട്ടിസ്റ്റ് ഗായത്രി വർഷ  എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top