18 December Wednesday

മഹാനടന് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

തിരുവനന്തപുരം > 73-ാം ജന്മദിനത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സിനിമ, രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്‍ബുക്ക് പോസ്റ്റിൽ ആശംസ നേർന്നത്. ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി കമന്റുകൂടി വന്നതോടെ പോസ്റ്റ് വൈറലായി.

നടൻ മോഹൻലാലും മമ്മൂട്ടിക്ക് ആശംസകളുമായി രം​ഗത്തെത്തി. മമ്മൂട്ടിയെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക’ എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.

പി രാജീവ്, പി എ മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല, സുരേഷ് ​ഗോപി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, നടനും മകനുമായ ദുൽഖർ സൽമാൻ തുടങ്ങി രാഷ്ട്രീയ സിനിമ രം​ഗത്തുള്ള നിരവധി പ്രമുഖരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.

ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് മമ്മൂട്ടി. പതിവുപോലെ നിരവധി ആരാധകരാണ് രാത്രി 12 മണിക്ക് കൊച്ചിയിലെ വീടിനുമുന്നിൽ ആശംസകൾ നേരാനെത്തിയത്.  എന്നാൽ ആരാധകരെ നിരാശരാക്കാതെ വീഡിയോ കോളിലെത്തിയ അദ്ദേഹം സന്തോഷം പങ്കുവെച്ചു. ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.

പിറന്നാൾ ദിനത്തിൽ തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top