23 December Monday

ഓട്ടത്തിനിടയിൽ തീപിടിച്ച് കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


പെരുമ്പാവൂർ
ഓടിക്കുന്നതിനിടയിൽ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. മുടിക്കരായി മണ്ഡപത്തിൽ ജോർജ് എം പോളിന്റെ അംബാസഡർ കാറാണ് കത്തിനശിച്ചത്. ബുധൻ രാവിലെ 8.20ന് എഎം റോഡിൽ വൈദ്യശാലപ്പടി പെട്രോൾപമ്പിന് സമീപമായിരുന്നു തീപിടിത്തം. പെട്രോൾ അടിച്ചശേഷം പമ്പിൽനിന്നിറങ്ങി പെരുമ്പാവൂരിലേക്ക് പോകാനായി 20 മീറ്റർ നീങ്ങിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ടു. ഒതുക്കിനിർത്തി ബാറ്ററിയുടെ കണക്‌ഷൻ വേർപെടുത്തിയെങ്കിലും കാറിന്റെ പിന്നിൽ തീയാളിപ്പടരുകയായിരുന്നു. ജോർജാണ് കാർ ഓടിച്ചിരുന്നത്. കൂടെ സഹോദരിയുമുണ്ടായിരുന്നു. പുക കണ്ടപ്പോൾത്തന്നെ ഇരുവരും കാറിൽനിന്ന് ഇറങ്ങിയതിനാൽ അപകടമൊഴിവായി. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷ്, അസി. ഗ്രേഡ് ഓഫീസർ സി എ നിഷാദ്, ഫയർ ഓഫീസർമാരായ കെ സുധീർ, സെബിമോൻ, എസ് ശബരി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top