22 December Sunday

പി എം അബ്ദുൽ സലാം രാജിവയ്ക്കണം ; മൂവാറ്റുപുഴയിൽ എൽഡിഎഫ് 
ബഹുജന മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


മൂവാറ്റുപുഴ
വനിതാ കൗൺസിലറെ അധിക്ഷേപിച്ച ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭാ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 12–--ാംവാർഡ്‌ കൗൺസിലർ ലൈല ഹനീഫയെയാണ് അബ്ദുൾ സലാം അപമാനിച്ചത്.
എസ്തോസ് ഭവനുമുന്നിൽനിന്ന് തുടങ്ങിയ മാർച്ച് നഗരം ചുറ്റി നഗരസഭാ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, എം എ സഹീർ കെ എ നവാസ് തുടങ്ങിയവർ സംസാരിച്ചു.

തന്നെ അപമാനിച്ച അബ്ദുൾ സലാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ലൈല ഹനീഫ നഗരസഭയ്ക്കുമുന്നിൽ മൂന്നാംദിവസവും സമരം തുടർന്നു. സ്വന്തം പാർടിയിൽപ്പെട്ട വനിതാ ജനപ്രതിനിധിയെ അപമാനിച്ച ലീഗ് നേതാവ് അബ്ദുൾ സലാമിനെതിരെ നടപടിയെടുക്കാൻ മുസ്ലിംലീഗ് നേതൃത്വവും യുഡിഎഫും തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top