23 December Monday

കാണുന്നില്ലേ 
ദുരിതയാത്ര ; കുഞ്ചാട്ടുകര മുതിരക്കാട്ടുമുകൾ റോഡ് നിർമാണം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


ആലുവ
ഗ്രാമീണ ഹൈവേ ആക്കാനെന്നപേരിൽ പൊളിച്ചിട്ട എടത്തല കുഞ്ചാട്ടുകര മുതിരക്കാട്ടുമുകൾ റോഡിൽ യാത്ര ദുരിതത്തിലായി. മഴക്കാലത്ത്‌ റോഡ്‌ പൊളിച്ചിട്ട്‌ ഇതുവരെ നിർമാണം നടത്തിയിട്ടില്ല. കാൽനടയാത്രക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സഞ്ചാരം ദുരിതത്തിലായി. റോഡ്‌ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന്‌ സിപിഐ എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ബെന്നി ബെഹനാൻ എംപിയും കരാറുകാരനുംചേർന്ന് പ്രദേശവാസികളോട് രാഷ്ട്രീയവിരോധം തീർക്കാനുള്ള അവസരമാക്കി റോഡുപണി മാറ്റി. ഇതിനെതിരെ  ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കൽ സെക്രട്ടറി എം എം കിള്ളർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top