മരട്
കുണ്ടന്നൂർ–-ചിലവന്നൂർ റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ തയ്യാറാകാത്ത മരട് നഗരസഭയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പതിനഞ്ചാംഡിവിഷനിലെ കുണ്ടന്നൂർ–-ചിലവന്നൂർ റോഡിൽ 25 മീറ്റർ നീളം റോഡ് കൈയേറി റാമ്പ് പണിഞ്ഞതിനെതിരെ ഡിവിഷൻ കൗൺസിലർ രേഖാമൂലം പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും കൈയേറ്റം പൊളിച്ചുനീക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ്, കെ വി കിരൺ രാജ്, എൻ ജെ സജീഷ് കുമാർ, വി സി വേണു, കാഞ്ചന ഗോപി, ഇ പി ബിന്ദു, എം എം ഗോപി, എ ഡി ഹാരിസ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടുദിവസത്തിനകം കൈയേറ്റം പൊളിച്ചുനീക്കുമെന്ന് ചെയർമാനും സെക്രട്ടറിയും ഉറപ്പുനൽകിയിരുന്നതാണ്. കൈയേറ്റക്കാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് മുനിസിപ്പൽ നേതൃത്വം സ്വീകരിക്കുന്നതെന്ന് സിപിഐ എം കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..