22 December Sunday

ഹേമ കമ്മിറ്റി ; അന്വേഷണം തൃപ്‌തികരം : ഹെെക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷകസംഘത്തിന്റെ നടപടികൾ തൃപ്തികരമെന്ന്‌ ഹെെക്കോടതി. ഡിസംബർ 31നകം അന്വേഷണം പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ. സിനിമാ മേഖലയ്‌ക്കായുള്ള സർക്കാരിന്റെ നിയമനിർമാണത്തിന്‌ ഹൈക്കോടതി കരടുനിർദേശങ്ങൾ കൈമാറും. ഇതിനായി ബന്ധപ്പെട്ടവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച്‌ കോടതിക്ക്‌ നൽകാൻ അഡ്വ. മിത സുധീന്ദ്രനെ അമിക്കസ്‌ ക്യൂറിയായി നിയോഗിച്ചു. നിയമനിർമാണം സ്ത്രീപക്ഷ നിലപാട് ഉറപ്പാക്കുന്നതാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷകസംഘത്തിന്റെ നടപടികൾ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. 26 എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതിൽ 18 അതിജീവിതമാർ മൊഴി രേഖപ്പെടുത്തുന്നതിലും തുടർനടപടികളിലും നിലപാട് അറിയിക്കാൻ സമയം തേടി. അഞ്ചുപേർ തുടർനടപടികൾക്ക് താൽപ്പര്യമില്ലെന്നറിയിച്ചു. മൂന്നു കേസിൽ മൊഴി തങ്ങളുടേതല്ലെന്ന്‌ അറിയിച്ചതിനെ തുടർന്ന് യഥാർഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എജി അറിയിച്ചു. പ്രത്യേക ബെഞ്ച്‌ ഹർജി 21ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top