10 September Tuesday

മാലിന്യമുക്ത കേരള ക്യാമ്പയിൻ ; സിഐടിയു നേതൃത്വത്തിൽ നാടാകെ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023


തിരുവനന്തപുരം/ കൊച്ചി
സിഐടിയു ആഹ്വാന പ്രകാരം തൊഴിലാളികൾ സംസ്ഥാനമാകെ ശുചീകരണം ആരംഭിച്ചു. സംസ്ഥാനതല ഉദ്‌ഘാടനം പാളയം മാർക്കറ്റിൽ തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിർവഹിച്ചു. തൊഴിൽമന്ത്രി വി ശിവൻകുട്ടി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി എന്നിവരും സംസാരിച്ചു. സിഐടിയു സ്ഥാപിതദിനമായ 30 വരെ ശുചീകരണം തുടരും.

ജില്ലയില്‍ 150 കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ ഉദ്ഘാടനം കളമശേരിയിലെ പിഎച്ച് സെന്റര്‍ വൃത്തിയാക്കി സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് നിര്‍വഹിച്ചു. സുമേഷ് പത്മന്‍, പി എം മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വൈറ്റില ജങ്‌ഷനിലും ഉദയംപേരൂരും നടന്ന ശുചീകരണപ്രവര്‍ത്തനം പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഇരുമ്പനം മകളിയം ജങ്‌ഷന്‍, പള്ളുരുത്തി മരുന്നുകട ബസ് സ്റ്റോപ്പ്, കറുകപ്പിള്ളി ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.

പൂണിത്തുറ പേട്ട ജങ്‌ഷനില്‍ സി കെ മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. കലൂര്‍ ജങ്‌ഷന്‍, ഇടപ്പള്ളി രാഘവന്‍പിള്ള റോഡ് പരിസരം എന്നിവിടങ്ങളില്‍ കെ വി മനോജ് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ദേശാഭിമാനി ജങ്‌ഷൻ എന്നിവിടങ്ങളില്‍ കെ എ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം മാര്‍ക്കറ്റില്‍ മേയര്‍ എം അനില്‍കുമാര്‍, മൂവാറ്റുപുഴ മാര്‍ക്കറ്റിൽ എം പി ഉദയന്‍, കുഴിക്കാട് സ്കൂള്‍ പരിസരത്ത് എം ജി അജി, കൊങ്ങോര്‍പ്പിള്ളി കവലയില്‍ എ പി ലൗലി, എറണാകുളം സൗത്ത്‌ തേവരയില്‍ നിഷ കെ ജയന്‍, വില്ലിങ്ടണ്‍ ഐലൻഡിൽ സി ഡി നന്ദകുമാര്‍, എടത്തല പൂക്കാട്ടുപടി റോഡ് പരിസരത്ത് ടി വി സൂസന്‍, കടവന്ത്ര, -വൈറ്റില റോഡ് പരിസരം എന്നിവിടങ്ങളില്‍ കെ എം അഷറഫ്, ജ്യൂസ് സ്ട്രീറ്റിൽ മിനി മനോഹരന്‍, മുളവുകാട് ബോള്‍ഗാട്ടി റോഡ് പരിസരം സനം പി തോപ്പില്‍, ഹിന്‍ഡാല്‍കോ കമ്പനി പരിസരത്ത് പി എം മുജീബ് റഹ്മാന്‍, ഗാന്ധി സ്ക്വയറില്‍ എ ജി ഉദയകുമാര്‍, പഴന്തോട്ടം ഖാദി സെന്റര്‍ പരിസരത്ത് സോണി കോമത്ത്, മഴുവന്നൂര്‍ പഞ്ചായത്ത് പരിസരത്ത് കെ എസ് അരുണ്‍കുമാര്‍, മൂഴിക്കുളം ജങ്‌ഷനില്‍ പി ജെ വര്‍ഗീസ്, ഇരുമ്പനം എച്ച്പി ഗേറ്റ് പരിസരത്ത് പി കെ അനില്‍കുമാര്‍, പിറവം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പി എസ് മോഹനന്‍, ഏഴിക്കര ഗവ. ആശുപത്രി പരിസരത്ത് എം ബി സ്യമന്തഭദ്രന്‍, പറവൂര്‍ കോടതി പരിസരത്ത് ടി ആര്‍ ബോസ്, തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വി വിനീത എന്നിവർ ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top