22 December Sunday

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി അനുവദിച്ചു ; ഈ വർഷം ഇതുവരെ നൽകിയത്‌ 5678 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചു. മെയിന്റനൻസ്‌ ഗ്രാന്റ്‌ രണ്ടാം ഗഡുവായി 1,377.06 കോടിയും പൊതു ആവശ്യഫണ്ട്‌ (ജനറൽ പർപ്പസ്‌ ഗ്രാന്റ്‌) അഞ്ചാം ഗഡുവായി 210.51 കോടിയും ധനകാര്യ കമീഷൻ ഹെൽത്ത്‌ ഗ്രാന്റായി 105.67 കോടിയും ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡുവായി 266.80 കോടിയുമാണ്‌ അനുവദിച്ചതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്‌ 5678 കോടി രൂപയാണ്‌.

പഞ്ചായത്തുകൾക്കാണ്‌ കൂടുതൽ വകയിരുത്തൽ–- 928.28 കോടി. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 74.83 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക്‌ 130.09 കോടിയും നഗരസഭകൾക്ക്‌ 184.12 കോടിയും കോർപറേഷനുകൾക്ക്‌ 59.74 കോടിയും ലഭിക്കും. പൊതു ആവശ്യഫണ്ടിൽ കോർപറേഷനുകൾക്ക്‌ 18.18 കോടി വകയിരുത്തിയപ്പോൾ പഞ്ചായത്തുകൾക്ക്‌ 149.53 കോടിയും നഗരസഭകൾക്ക്‌ 25.72 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക്‌ 7.05 കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10.02 കോടിയുമാണ്‌ നീക്കിവച്ചത്‌. മെയിന്റനൻസ്‌ ഗ്രാന്റിൽ റോഡിനായി 529.64 കോടിയും റോഡിതിര വിഭാഗത്തിൽ 847.42 കോടിയും അനുവദിച്ചു.

ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിൽ 186.76 കോടി പഞ്ചായത്തുകൾക്കാണ്‌. 40.02 കോടി വീതം ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ ലഭിക്കും. ഹെൽത്ത്‌ ഗ്രാന്റിൽ 37.75 കോടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഉപയോഗിക്കും. ഗ്രാമീണ പിഎച്ച്‌സികളും ഉപകേന്ദ്രങ്ങളും ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ കേന്ദ്രങ്ങളായി മാറ്റാൻ 65.22 കോടി ചെലവിടും. ബ്ലോക്കുതലത്തിലെ പബ്ലിക്‌ ഹെൽത്ത്‌ യൂണിറ്റുകൾക്ക്‌ 2.72 കോടി ചെലവഴിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top