പെരുമ്പാവൂർ
നാഷണൽ ക്വാളിറ്റി അഷുറസ് സ്റ്റാൻഡേർഡിന്റെ (എൻക്യുഎഎസ്) 93 ശതമാനം സ്കോർ നേടി വാഴക്കുളം കുടുംബാരോഗ്യകേന്ദ്രം ദേശീയ അംഗീകാരനിറവിൽ. ദിവസവും 400 പേർ ചികിത്സയ്‌ക്കായി എത്തുന്ന ആശുപത്രിയിൽ ഇ-–-ഹെൽത്ത് സംവിധാനമടക്കമുണ്ട്. തുടർചികിത്സവേണ്ട രോഗികൾ മൂന്നുമാസം കഴിഞ്ഞും രോഗവിവരം അറിയിക്കാതിരുന്നാൽ വീടുകളിലെത്തി അന്വേഷിക്കും. നാല് ഡോക്ടർമാരും നാല് നഴ്സുമാരുമാണ് ആശുപത്രിയിലുള്ളത്. ഹൃദ്‌രോഗികൾക്കടക്കമുള്ള അവശ്യമരുന്നുകൾ മുടങ്ങാറില്ല. മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള മരുന്നുകളും മെഡിക്കൽ സ്റ്റോറിലുണ്ട്. ഇ- ഹെൽത്ത് സംവിധാനത്തിലൂടെ രോഗികളെക്കുറിച്ച് ഏത് ആശുപത്രിയിലെത്തിയാലും വിവരങ്ങൾ ലഭിക്കും.
1987ൽ പ്രൈമറി ഹെൽത്ത് സെന്ററായി തുടങ്ങിയ 2017ലാണ് കുടുംബാരോഗ്യകേന്ദ്രമായത്. മെച്ചപ്പെട്ട കാത്തിരിപ്പുകേന്ദ്രം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങള്‍, പ്രീചെക്കപ്പ് ഏരിയ, ലാബുകള്‍, ഡിസ്‌പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങളുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..