22 December Sunday

കുസാറ്റ് അലുമ്നി ഗേറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


കളമശേരി
കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിങ് മെയിൻ ക്യാമ്പസിന് 1995 ബാച്ച് മെക്കാനിക്കൽ വിദ്യാർഥികൾ നിർമിച്ചുനൽകിയ കവാടം വൈസ് ചാൻസലർ പ്രൊഫ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി അലുമ്‌നി ഗേറ്റ് എന്ന് പേരിട്ട കവാടം 22 ലക്ഷം രൂപ ചെലവിട്ടാണ് ഒരുക്കിയത്.
ചടങ്ങിൽ വയനാട് ബെയ്‌ലി പാലം നിർമിക്കാൻ നേതൃത്വം നൽകിയ കുസാറ്റ് സിവിൽ എൻജിനിയറിങ് പൂർവവിദ്യാർഥി മേജർ അനീഷ് മോഹനെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ് അധ്യക്ഷയായി. ഡോ. സുധീപ് ഇളയിടം, ഡോ. ബിജോയ് ജോസ്, വി അമ്പിളി, സുധീഷ്‌പിള്ള എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top