22 December Sunday

നിവിൻ പോളിക്കെതിരായ ആരോപണം; അന്വേഷകസംഘം 
പരാതിക്കാരിയുടെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > നടൻ നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തിൽ പ്രത്യേക അന്വേഷകസംഘം നേര്യമംഗലം സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയെയും ഭർത്താവിനെയും ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ്‌ മൊഴിയെടുത്തത്‌.
കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു.

പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് താൻ വിദേശത്തില്ലായിരുന്നുവെന്നും കേരളത്തിൽ ചിത്രീകരണസ്ഥലത്തായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇത്‌ സാധൂകരിക്കാൻ പാസ്പോർട്ട് രേഖകളും നൽകിയിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്‌ പരാതിക്കാരി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഹണി ട്രാപ്പെന്ന പേരിൽ കുടുക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നുണ്ട്‌.

ചാനലിൽ പറഞ്ഞ ഒരു തീയതിയുടെ പേരിലാണ് താൻ ആക്ഷേപം നേരിടുന്നത്. പീഡനം നടന്ന സമയം നിവിൻ പോളി എവിടെയാണെന്നത്‌ പാസ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.
തന്റെ പാസ്പോർട്ട് ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top