23 December Monday

അക്ഷരമുറ്റം സംസ്ഥാന മത്സരം: 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


കൊച്ചി
എറണാകുളം മഹാരാജാസ്‌ കോളേജിൽ 23ന്‌ നടക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ് ഫെസ്റ്റ്‌ സംസ്ഥാന മത്സരത്തിന്റെ നടത്തിപ്പിന്‌ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ചെയർമാനും ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്ജിത് വിശ്വം ജനറൽ കൺവീനറുമായി 200 അംഗ സംഘാടകസമിതിയാണ്‌ രൂപീകരിച്ചത്‌.

രക്ഷാധികാരികൾ: പ്രൊഫ. എം കെ സാനു, മന്ത്രി പി രാജീവ്, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, റസിഡന്റ് എഡിറ്റർ എം സ്വരാജ്, ജനറൽ മാനേജർ കെ ജെ തോമസ്, മേയർ എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, എസ് ശർമ, എസ് സതീഷ്, കെ എ അലി അക്ബർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ആന്റണി ജോൺ.

സബ്‌കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ ക്രമത്തിൽ: പ്രോഗ്രാം–- ജോൺ ഫെർണാണ്ടസ്‌, എ ശ്യാം, റിസപ്‌ഷൻ–- പി ആർ മുരളീധരൻ, എ ബി അജയഘോഷ്‌, അക്കാദമിക്‌–- ഏലിയാസ്‌ മാത്യു, ടി ആർ അനിൽകുമാർ, രജിസ്‌ട്രേഷൻ–-പുഷ്‌പ ദാസ്‌, യശോദ പ്രിയദർശിനി, സ്‌റ്റേജ്‌–- സി മണി, എബി എബ്രഹാം, ഭക്ഷണം–- കെ എ അൻവർ, ടി എസ്‌ രൂപേഷ്‌, താമസം–- ടി സി ഷിബു, രാഹുൽ ഗണേഷ്‌, വളന്റിയർ–- എ ആർ രഞ്ജിത്‌, എം എസ്‌ ബിനോയി, പ്രചാരണം–- സി ബി ദേവദർശനൻ, എം എസ്‌ അശോകൻ.

സംഘാടകസമിതി രൂപീകരണയോഗം ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. രഞ്ജിത് വിശ്വം അധ്യക്ഷനായി. ചീഫ്‌ സർക്കുലേഷൻ മാനേജർ പ്രദീപ്‌ മോഹൻ, മാർക്കറ്റിങ്‌ മാനേജർ ഗോപൻ നമ്പാട്ട്‌, സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ്‌, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ്‌ മാത്യു, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top