08 November Friday

പഞ്ചായത്ത് മിനിട്‌സ് ബുക്ക് കീറി: പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ആലുവ
അയൽവാസികളുടെ തർക്കവിഷയത്തിൽ ഹൈക്കോടതി നിർദേശപ്രകാരം ചൂർണിക്കര പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ പഞ്ചായത്തിന്റെ മിനിട്‌സ്‌ ബുക്ക് കീറിയതായി പരാതി. സംഭവത്തിൽ ചൂർണിക്കര പട്ടേരിപുറം സ്വദേശി ഐസക്കിനെതിരെ പഞ്ചായത്ത് പൊലീസിൽ പരാതി നൽകി. വ്യാഴം പകൽ രണ്ടിനാണ് സംഭവം. ഐസക്കും അയൽവാസിയും തമ്മിലുള്ള തർക്കം ഹൈക്കോടതിയിൽ കേസായിരുന്നു. അയൽവാസി മതിലിൽ ഉയരത്തിൽ ഷീറ്റ് സ്ഥാപിച്ചു എന്നതായിരുന്നു ഐസക്കിന്റെ പരാതി. ഐസക്കിന്റെ കുടുംബത്തിനെതിരെ അയൽവാസിയും പരാതി നൽകിയിരുന്നു. വിഷയം പരിഗണിച്ച ഹൈക്കോടതി പഞ്ചായത്തിനോട് പരിഹാരമുണ്ടാക്കാൻ നിർദേശം നൽകി. തുടർന്നാണ് പഞ്ചായത്ത് ചർച്ച വിളിച്ചത്. ചർച്ചയുടെ തീരുമാനം മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയശേഷം വായിച്ചുകേട്ട് കക്ഷികൾ ഒപ്പിട്ടു. ഈ ഒപ്പ് പിൻവലിക്കണമെന്ന്‌ ഐസക് ആവശ്യപ്പെട്ടു. ഇതിനായി പഞ്ചായത്തിൽ പ്രത്യേക അപേക്ഷ നൽകണമെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അറിയിച്ചു. എന്നാൽ, ഇതിന് തയ്യാറാകാതെ ഐസക് മിനിട്‌സ് ബുക്കിലെ പേജുകൾ കീറുകയായിരുന്നുവെന്ന് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട മിനിട്‌സ് ആയതിനാൽ പഞ്ചായത്ത് സെക്രട്ടറി ആലുവ പൊലീസിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top