23 December Monday

കേന്ദ്ര ബജറ്റ്‌ ജനവിരുദ്ധം:എൽഡിഎഫ്‌ പ്രതിഷേധം 18ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

തിരുവനന്തപുരം > ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ 18-ന്‌ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ എൽഡിഎഫ്‌ പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കും. 140 നിയമസഭാ മണ്ഡലത്തിലാണ്‌ മാർച്ചും പ്രതിഷേധയോഗവും നടത്തുന്നത്‌. കേന്ദ്രബജറ്റിനെതിരെ 12 മുതൽ 18 വരെ നടക്കുന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

എൽഐസിയടക്കം രാജ്യത്തിന്റെ പൊതുമേഖല വിറ്റഴിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ്‌ കേരളത്തെ പാടെ തഴഞ്ഞിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ ഒരു പദ്ധതിപോലും അംഗീകരിച്ചില്ല. റെയിൽവേ, എയിംസ്‌, റെയിൽകോച്ച്‌ ഫാക്ടറി, ശബരി റെയിൽപാത തുടങ്ങിയവയ്‌ക്ക്‌ ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. പ്രളയസഹായം നൽകാതെ കേരളത്തോട്‌ കാണിച്ച ക്രൂരത ബജറ്റിലും ആവർത്തിച്ചിരിക്കുകയാണ്‌. ഇതിനെതിരെയുള്ള  പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top