05 November Tuesday

അനധികൃതമായി നികത്തിയ 
നിലം പൂർവസ്ഥിതിയിലാക്കും

സ്വന്തം ലേഖികUpdated: Monday Sep 9, 2024


കൊച്ചി
അനധികൃതമായി നികത്തുന്ന നിലങ്ങൾ പൂർവസ്ഥിതിയിലാക്കാൻ റവന്യുമന്ത്രി കെ രാജൻ നിർദേശം നൽകി. എറണാകുളത്ത് നടന്ന കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. തോട്ടംഭൂമി ഉൾപ്പെടെയുള്ളവ തരംമാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. വില്ലേജുതല ജനകീയസമിതിയുടെ പ്രവർത്തനം ഊർജിതമാക്കും. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേള സംഘടിപ്പിക്കും. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ നവംബർ പത്തുവരെ അദാലത്ത് സംഘടിപ്പിക്കും.

റവന്യുവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും പരിഹാരം കാണാനും തഹസിൽദാർമാരെ പങ്കെടുപ്പിച്ച്‌ സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ലാൻഡ് റവന്യു കമീഷണർ ഡോ. എ കൗശിഗൻ, ജോയിന്റ്‌ കമീഷണർ എ ഗീത, റവന്യു അഡീഷണൽ സെക്രട്ടറി ഷീബ ജോർജ്, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top