27 December Friday

അപകടത്തിൽപ്പെട്ട ബസിനുപിന്നിൽ മീൻലോറി ഇടിച്ച് അപകടം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


മരട്
നെട്ടൂരിൽ ലോറിക്കുപിന്നിൽ ഇടിച്ചുതകർന്ന കെഎസ്ആർടിസി ബസിനുപിന്നിൽ മീൻലോറി ഇടിച്ച് അപകടം. പള്ളി സ്റ്റോപ്പ് -പരുത്തിച്ചുവട് പാലത്തിനുമുകളിൽ ഞായർ പുലർച്ചെ 3.45ഓടെയായിരുന്നു അപകടം.

കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് പാലത്തിൽനിന്ന് നീക്കിയിരുന്നില്ല. മലപ്പുറത്തുനിന്ന് മീനുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ലോറിയുടെ ഡോർ അടക്കം മുൻവശം പൂർണമായും തകർന്നു. മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെട്ടതായി ലോറി ഡ്രൈവർ പറഞ്ഞു. ബസിനുസമീപം അപായസൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും കനത്ത മഴയായിരുന്നതായും ലോറി ഡ്രൈവർ പറഞ്ഞു. ബസ് അപകടകരമായ രീതിയിൽ രണ്ടുദിവസമായി പാലത്തിൽ കിടക്കുകയായിരുന്നു. വാഹനം നീക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. വീണ്ടും കെഎസ്ആർടിസി ബസ് ക്രെയിൻ ഉപയോഗിച്ച് ഞായർ ഉച്ചയോടെയാണ് നീക്കിയത്. വെള്ളി പുലർച്ചെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടോറസ് ലോറിക്കുപിന്നിൽ ഇടിച്ച് എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top