25 October Friday

നവരാത്രി തിളക്കത്തോടെ രേഷ്മ യു രാജിന്റെ കുച്ചിപ്പുടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കൊച്ചി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത നർത്തകി രേഷ്മ യു രാജ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം ടിഡിഎം ഹാളിൽ അരങ്ങേറി. ഭാമാ കലാപം തുടങ്ങിയ കുച്ചിപ്പുടിയിലെ സാമ്പ്രദായിക ഇനങ്ങൾക്കുപുറമെ അത്യപൂർവമായി അരങ്ങേറുന്ന സിംഹനന്ദിനി നൃത്തവും രേഷ്മ അവതരിപ്പിച്ചു.  ‘സിംഹനന്ദിനി’ നൃത്തം അവതരിപ്പിക്കുന്ന കേരളത്തിലെ ഏക നർത്തകിയാണ്‌ രേഷ്‌മ. ബാങ്ക്‌ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു അവതരണം.

തറയിൽ വിതറിയ പൊടിയിൽ നൃത്തം ചെയ്തുകൊണ്ട് നർത്തകി ദുർഗാദേവിയുടെ വാഹനമായ സിംഹത്തിന്റെ രൂപം വരയ്‌ക്കുന്നതാണ്‌ സിംഹനന്ദിനി നൃത്തമായി അറിയപ്പെടുന്നത്‌. ടിസിഎസ് ഉദ്യോഗസ്ഥയായ രേഷ്മ, വെമ്പട്ടി രവിശങ്കർ, കൽപ്പന ശ്രീനിവാസ് എന്നിവർക്കുകീഴിലാണ്‌ നൃത്തം അഭ്യസിച്ചിട്ടുള്ളത്‌.
കലാമണ്ഡലം കാർത്തിക ഹരികൃഷ്ണൻ (നട്ടുവാങ്കം), ഗുരുവായൂർ ഭാഗ്യലക്ഷ്മി (വോക്കൽ), കലാമണ്ഡലം ഹരികൃഷ്‌ണൻ (മൃദംഗം), വിവേക് ആർ ഷേണായ് (ഫ്ലൂട്ട്‌), സൗന്ദര രാജൻ (വീണ) എന്നിവർ അകമ്പടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top