കൊച്ചി
വായനക്കാരനെ അംഗീകരിക്കുന്ന മലയാള സാഹിത്യത്തിലെ ആദ്യകൃതിയും സാഹിത്യത്തിലെ മുടിചൂടാമന്നൻമാർ വായനക്കാരാണെന്ന് തെളിയിച്ച ആദ്യപുസ്തകവും ചങ്ങമ്പുഴയുടെ രമണനാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞു. മഹാകവി ചങ്ങമ്പുഴയുടെ 114–--ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനക്കാർ എന്ന വലിയവർഗം സാഹിത്യം നിലനിർത്താൻ ആവശ്യമാണെന്ന് മലയാളിയെ ആദ്യമായി പഠിപ്പിച്ച കവിയാണ് ചങ്ങമ്പുഴയെന്നും എൻ എസ് മാധവൻ പറഞ്ഞു.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന പരിപാടിയിൽ എൻ ബി സോമൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, ചങ്ങമ്പുഴ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എസ് ഹരികുമാർ, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..