22 December Sunday

ഗാന്ധിസ്മരണയിൽ 
‘സെക്യുലർ ആർട്ട്‌ ഗ്രാഫിറ്റി'

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


കൊച്ചി
മഹാത്മാഗാന്ധി സ്മരണയിൽ പുരോഗമന കലാസാഹിത്യസംഘം ‘സെക്യുലർ ആർട്ട്‌ ഗ്രാഫിറ്റി' അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ നിരവധി ചിത്രകല പ്രതിഭകൾ ഒത്തുചേർന്നാണ് എറണാകുളം ടൗൺഹാളിനുസമീപം കലാവിഷ്കാരം നടത്തിയത്. ചിത്രകാരൻ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് വിനോദ് കൃഷ്ണ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ, ഡോ. കെ കെ സുലേഖ എന്നിവർ സംസാരിച്ചു.

സിന്ധു ദിവാകരൻ, ബിജി ഭാസ്കർ, ഹസൻ കോതാരത്ത്, ഹുസൈൻ കോതാരത്ത്, വിജയകുമാരി, നന്ദൻ, അനീഷ് നെട്ടയം, ആശ നന്ദൻ, വി ബി വേണു, പ്രമോദ് ഗോപാലകൃഷ്ണൻ, മനോജ്‌ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top