21 December Saturday

കുടുംബശ്രീ ദേശീയ സരസ് മേള ലോഗോ, ടാഗ്‌ലൈൻ 
പുരസ്‌കാരം എസ് നിതിന്

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

ആലപ്പുഴ
ജനുവരി 20 മുതൽ ചെങ്ങന്നൂരിൽ ആരംഭിക്കുന്ന കുടുംബശ്രീ ദേശീയ സരസ്‌മേളയുടെ ലോഗോ, ടാഗ്‌ലൈൻ  മത്സരഫലം പ്രഖ്യാപിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശിയും ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്‌ക്‌ ഇൻഫോഗ്രാഫിക്‌സ്‌ ആർട്ടിസ്‌റ്റുമായ എസ്‌ നിതിൻ തയ്യാറാക്കിയ ലോഗോയും ടാഗ്‌ലൈനും സമ്മാനാർഹമായി.

ആലപ്പുഴ പ്രസ്‌ ക്ലബ്ബിൽ മന്ത്രി സജി ചെറിയാൻ  പ്രസിഡന്റ്‌ റോയി കൊട്ടാരച്ചിറയ്‌ക്ക്‌ നൽകി ലോഗോ പ്രകാശിപ്പിച്ചു."ഒന്നായി വളർന്ന് ആകാശ ചിറകിൽ' എന്നതാണ് തെരഞ്ഞെടുത്ത ടാഗ്‌ലൈൻ. കൃഷിവകുപ്പ്‌, കെഎസ്‌ഐഡിസി, പുരോഗമന കലാസാഹിത്യ സംഘം, 2023 കുടുംബശ്രീ ദേശീയ സരസ്‌മേള, നമ്മുടെ കാസ്രോഡ്, കുടുംബശ്രീ എന്നിവയ്‌ക്ക്‌ ലോഗോയും ടാഗ്‌ലൈനും തയ്യാറാക്കി നിതിൻ മുമ്പും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വാഴത്തോപ്പിൽ സുരേന്ദ്രന്റെയും ശ്രീലതയുടെയും മകനാണ്. ഭാര്യ: ബിജി. മകൻ: അഥർവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top