09 November Saturday

ഫിലിം റിസ്റ്റോറേഷന്‍ ശില്‍പ്പശാല വീണ്ടും ബിഗ്‌ സ്‌ക്രീനിൽ നിറയാൻ

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

തിരുവനന്തപുരം
ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ ശിൽപ്പശാലയിൽ വീണ്ടും ബിഗ്‌സ്‌ക്രീനിൽ നിറയാൻ അവസരം കാത്ത്‌ വിവിധ ഭാഷകളിലെ നൂറു കണക്കിന് സിനിമകൾ.

ശിൽപ്പശാലയുടെ രണ്ടാം ദിനമായ വെള്ളിയാഴ്‌ച വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. അടുത്തിടെ പുനരുദ്ധീകരിച്ച അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രം ‘ദി ജനറൽ’ന്റെ സ്‌ക്രീനിങ്‌ നടന്നു. ഡേവിഡ് വാൽഷ്, മരിയാന്ന ഡി സാങ്റ്റിസ്, എലേന ടമ്മക്കാരോ, നോറ കെന്നഡി എന്നിവരും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്‌, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എൽ ഇമാജിന റിട്രോവിറ്റ്, ഇൻസ്റ്റിറ്റ്യൂട്ട് നാഷനൽ ദെ ഓഡിയോവിഷ്വൽ, ഫൊണ്ടേഷനറി ജെറോം സെയ്‌ദോ, പാതെ ആൻഡ് സിനെടെകെ പോർടുഗീസിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽനിന്നുള്ള 20 ആർക്കൈവിസ്റ്റുകൾ, റീസ്‌റ്റോറർമാർ തുടങ്ങിയവരും ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും ചേർന്നാണ് ക്ലാസുകൾ നയിക്കുന്നത്.
വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടക്കുന്ന ശിൽപ്പശാലയിൽ ശനിയാഴ്‌ച 13 വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. വൈകിട്ട്‌ 6.30ന് ക്യാമ്പ് ദേ തിയരോയെ എന്ന സെനഗൽ യുദ്ധ ചിത്രത്തിന്റെ സ്‌ക്രീനിങ്ങും ഉണ്ടാകും.

സംവിധായകൻ ശിവേന്ദ്ര സിംഗ് ദുംഗാർപുരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top