തിരുവനന്തപുരം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേഴ്സ് യൂണിയൻ -(എകെഎസിപിയു–-സിഐടിയു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ തൊഴിലാളികള്‍ --അനിശ്ചിതകാല സെക്രട്ടറിയറ്റ് സമരം ആരംഭിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക,- തൊഴിൽദിനങ്ങളുടെ വേതനവും വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങളുടെ കുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കേരളത്തിലെ ഉൾനാടൻ മത്സ്യകൃഷിക്ക് ഉണർവേകുന്ന ജനകീയ മത്സ്യകൃഷിക്ക് (ജെഎംകെ) അംഗീകാരവും അതിലൂടെ പ്രൊമോട്ടർമാർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്നും സമരം ആവശ്യപ്പെട്ടു. യൂണിയൻ ജനറൽ സെക്രട്ടറി എം ഹരിദാസ്,- പി എ ലാൽസൺ, ടി പ്രതാപൻ, കെഎഎഫ്എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ദിവ്യൻ, -സി സ്വപ്നലാൽ, കോഓർഡിനേറ്റേഴ്സ് യൂണിയൻ നേതാവ് കെ സിബി, -എൽദോസ് മാത്യു,- പ്രമോദ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..