17 September Tuesday
പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ 
 അടയ്‌ക്കണം

വയനാട് ദുരന്തം: ഫണ്ട് ശേഖരണം 
നിയന്ത്രിക്കണമെന്ന ഹർജി തള്ളി , ഹർജിക്കാരന്‌ കാൽലക്ഷം പിഴചുമത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കൊച്ചി
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നും ശേഖരണത്തിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും  ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പിഴചുമത്തി തള്ളി. നടനും അഭിഭാഷകനുമായ സി ഷുക്കൂർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് വി എം ശ്യാംകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. പിഴതുക 25,000 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്‌ക്കാൻ നിർദേശിച്ചു.

ഫണ്ട് ദുരുപയോഗം ചെയ്‌തതിന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന്‌ ഹൈക്കോടതി വിലയിരുത്തി. ബന്ധപ്പെട്ട അധികൃതർക്ക്‌ പരാതി നൽകാതെ ഹർജിക്കാരൻ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. പ്രശസ്‌തിക്ക് വേണ്ടിയാണോ ഹർജി നൽകിയതെന്നും ആരാഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്നും ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top