22 December Sunday

കോട്ടയം നഗരസഭ ; മൂന്നുകോടി തട്ടിയ ക്ലർക്കിന്‌ സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കോട്ടയം
കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽനിന്ന്‌ മൂന്നുകോടി രൂപ തട്ടിയ കേസിൽ ക്ലർക്ക്  കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തദ്ദേശ വകുപ്പ്‌ കോട്ടയം ജോയിന്റ്‌ ഡയറക്ടറുടേതാണ്‌ ഉത്തരവ്‌.

സാമ്പത്തിക ക്രമക്കേട് നടന്നതായും അഖിൽ സി വർഗിസിന്‌ പങ്കുള്ളതായും പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടതിനാലാണ്‌ നടപടി.  നഗരസഭയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലൂടെ അമ്മ പി ശ്യാമളയുടെ പേരിലേക്ക്‌ പലതവണ തുക നിക്ഷേപിച്ച്‌ മൂന്നുകോടി രൂപ തട്ടിയെടുക്കുകയായിരുന്നു. വാർഷിക ധനകാര്യ സ്റ്റേറ്റ്‌മെന്റ്‌ പരിശോധിച്ചപ്പോഴാണ്‌ അപാകതകൾ കണ്ടെത്തിയത്‌. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്‌. അഖിൽ ഒളിവിലാണ്‌. പെൻഷണറല്ലാത്ത ശ്യാമളയുടെ പേര്‌ രജിസ്‌റ്ററിൽ എഴുതിച്ചേർത്തായിരുന്നു തട്ടിപ്പ്‌. നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന അഖിൽ സി വർഗീസ് കോട്ടയത്ത്‌ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന സമയത്തായിരുന്നു തിരിമറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top