23 December Monday

ഒരുമാസം 189 കേസ്‌; 
211 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കൊച്ചി
സിറ്റിയിൽ വർധിക്കുന്ന മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന്‌ സിറ്റി പൊലീസ്‌ നടപടി ശക്തമാക്കി. കമീഷണർ എസ് ശ്യം സുന്ദറിന്റെ നിർദേശപ്രകാരം എസിപി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് സെൽ അസി. കമീഷണറും നാല്‌ ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന ഡാൻസാഫ് ടീമും സിറ്റിപൊലീസും കഴിഞ്ഞ ഒരുമാസം നടത്തിയ പരിശോധനയിൽ 189 കേസ്‌ രജിസ്റ്റർ ചെയ്തു. 211 പേരെ അറസ്റ്റ് ചെയ്തു.

വിവിധ കേസുകളിൽ അറസ്‌റ്റിലായ പ്രതികളിൽനിന്ന്‌ 33 കിലോ കഞ്ചാവും 81.69 ഗ്രാം എംഡിഎംഎയും കോക്കൈൻ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും രണ്ട്‌ കാറും നാല്‌ ബൈക്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സിറ്റിയിൽ അനധികൃത മയക്കുമരുന്ന് വിപണനം നടത്തുന്നവരെ നിരീക്ഷിക്കുകയും ലോഡ്ജുകൾ, പാർക്കുകൾ, ഹോട്ടലുകൾ, രാത്രി പ്രവർത്തിക്കുന്ന തട്ടുകടകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തിയ ശക്തമായ പരിശോധനയിലൂടെയാണ് ഇത്രയുംപേരെ പിടികൂടിയത്. പിടികൂടിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചു. സാമൂഹ്യവിരുദ്ധ
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് കമീഷണർ എസ്‌ ശ്യാം സുന്ദർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top