പിറവം
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പാമ്പാക്കുട പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അരീക്കൽ ഫെസ്റ്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു.
ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വെള്ളച്ചാട്ടത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
അരീക്കൽ വർണച്ചാട്ടം എന്ന പേരിൽ വെള്ളച്ചാട്ടത്തെ വർണാഭമാക്കുന്ന വെളിച്ചസംവിധാനമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള വേദിയിൽ വൈകിട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ പ്രവേശനം സൗജന്യമാണ്. എട്ടുവരെ കലാപരിപാടികളുമുണ്ട്.
ഞായർ രാത്രി ഏഴിന് പ്രൊഫ. പി എൻ പ്രഭാവതിയുടെ കർണാടകസംഗീതസന്ധ്യ. ഫെസ്റ്റ് തിങ്കളാഴ്ച സമാപിക്കും.
പകൽ മൂന്നിന് വെള്ളച്ചാട്ടത്തിന്റെ രണ്ടാമത്തെ കവാടത്തിൽനിന്ന് അഡ്വഞ്ചർ പബ്ലിക് സ്കൂൾ കവലവഴി വർണശബളമായ ഘോഷയാത്ര നടക്കും. സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരുക്കുന്ന ദേവരാജ ഗാനസന്ധ്യ അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..