15 November Friday

മാമി കേസ്: 
ക്രൈംബ്രാഞ്ച് 
കുടുംബാം​ഗങ്ങളെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മുഹമ്മദ് ആട്ടൂർ (മാമി)

കോഴിക്കോട് > റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി  ബന്ധപ്പെട്ട്  ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളിൽനിന്ന് വിവരം ശേഖരിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മാമിയുടെ വെള്ളിമാട്കുന്നിലെ വീട്ടിലെത്തിയാണ് പ്രാഥമിക വിവരങ്ങൾ തേടിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷകസംഘം ചൊവ്വാഴ്ച വിശദയോഗം ചേരുമെന്നാണ് വിവരം. ലോക്കൽ പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുൾപ്പെടെയുള്ള കേസ് ഡയറി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. തുടർന്ന് ബന്ധുക്കളിൽനിന്നും ആക്‌ഷൻ കമ്മിറ്റി അംഗങ്ങളിൽനിന്നും വിശദമായ മൊഴിയെടുക്കും.
 
കേസ് കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കുടുംബാംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ വർഷം ആ​ഗസ്ത് 21 നാണ് അരയിടത്ത് പാലത്തിലെ ഓഫീസിൽനിന്ന് മുഹമ്മദ് ആട്ടൂരിനെ കാണാതായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top