22 December Sunday
ബ്ലോക്കുകളിൽ വർധിക്കുക 187 ഡിവിഷൻ

14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷൻ വർധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

2020 ലെ വാർഡ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം > അടുത്തവർഷം ഡിസംബറിൽ നടക്കേണ്ട തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 2267 ജനപ്രതിനിധികളുണ്ടാകും.

 സംസ്ഥാനത്തെ 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും ഡിവിഷനുകളുടെ എണ്ണം കഴിഞ്ഞദിവസം വിജ്ഞാപനമായിറങ്ങി. നിലവിൽ 2080 ഡിവിഷനുകളാണുള്ളത്‌. 187 എണ്ണം വർധിക്കും.  

941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകളും വർധിക്കും. കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ ഡിവിഷനുകളുടെ എണ്ണം അടുത്തദിവസം വിജ്ഞാപനമായിറങ്ങും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top