21 December Saturday

വിദ്യാർഥിനികൾക്കായി 
‘കിൻശക്തി'

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


കളമശേരി
കൊച്ചി കിൻഡർ ആശുപത്രിയും റോട്ടറി ക്ലബ്‌ ഓഫ് കൊച്ചിൻ മിലനും സിറ്റി പൊലീസുമായി ചേർന്ന് കോളേജ് വിദ്യാർഥിനികൾക്കായി സ്ത്രീശാക്തീകരണ പദ്ധതി ‘കിൻശക്തി' സംഘടിപ്പിച്ചു.  എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ  ഉദ്ഘാടനം ചെയ്തു. 

ഏത് സാഹചര്യത്തിലും സ്വയരക്ഷ സ്വീകരിക്കുന്നതിന് വിദ്യാർഥിനികളെ സജ്ജരാക്കുന്ന പദ്ധതിയാണ് ‘കിൻശക്തി’. കിൻഡർ ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോ. സ്മിത സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്ത്രീ ആരോഗ്യ സുരക്ഷയെപ്പറ്റി ബോധവൽക്കരണവും  പൊലീസ് ഓഫീസർ രത്നമണിയുടെ നേതൃത്വത്തിൽ സ്വയംപ്രതിരോധ ക്ലാസും നടത്തി. കിൻഡർ ഓപ്പറേഷൻസ് സീനിയർ മാനേജർ  സൗമ്യ വിജയൻ, റോട്ടറി ക്ലബ്‌ ഓഫ് കൊച്ചിൻ മിലൻ പ്രസിഡന്റ്‌ ദീപ സന്തോഷ്‌ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top