10 October Thursday

ബിജെപിയെ 
ജയിപ്പിച്ചത്‌ 
കോൺഗ്രസുകാരെന്ന്‌ 
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


തിരുവനന്തപുരം
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക്‌ കിട്ടിയത്‌ പൂരപ്രേമികളായ കോൺഗ്രസുകാരുടെ വോട്ടെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കവെയാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാവായ തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തൽ.

തങ്ങളുടെ വോട്ട്‌ കുറഞ്ഞിട്ടുണ്ട്‌. പൂരസ്നേഹികളാണ്‌ കോൺഗ്രസിന്‌ വോട്ടുചെയ്യുന്നത്‌. പൂരനഗരിയിൽ പ്രശ്‌നമുണ്ടായപ്പോൾ അവിടെ ആക്ഷൻ ഹീറോ ആയി സുരേഷ്‌ ഗോപി എത്തി. പൂരം അലങ്കോലമായപ്പോൾ അതിനെതിരെ പ്രതികരിക്കാനെത്തിയ സുരേഷ്‌ ഗോപിയെ വീരനായി കണ്ടാണ്‌ തങ്ങളുടെ വോട്ടുകൾ ബിജെപിക്ക്‌ പോയതെന്നും തിരുവഞ്ചൂർ സഭയിൽ കുറ്റസമ്മതം നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top