26 December Thursday

കലിക്കറ്റ്‌ സർവകലാശാല തെരഞ്ഞെടുപ്പ്‌; എസ്‌എഫ്‌ഐ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ഏഴുവർഷത്തിനുശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയൻ ചെയർമാൻ സീറ്റുൾപ്പെടെ പിടിച്ചെടുത്ത എസ്എഫ്ഐയുടെ ആഹ്ലാദപ്രകടനം. 
ഒമ്പത്‌ ജനറൽ സീറ്റിൽ എട്ടും നേടിയാണ്‌ ഇത്തവണ എസ്‌എഫ്‌ഐ ജയിച്ചത്‌ ഫോട്ടോ: ശരത് കൽപ്പാത്തി


മലപ്പുറം
കലിക്കറ്റ്‌ സർവകലാശാലയ്‌ക്കുകീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ തകർപ്പൻ വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 171 കോളേജുകളിൽ 102ലും യൂണിയൻ ഭരണം എസ്‌എഫ്‌ഐക്ക്‌. തൃശൂരിൽ 29ൽ 26, പാലക്കാട്‌ 27ൽ 20, കോഴിക്കോട് 40ൽ 31, വയനാട് 15ൽ 9, മലപ്പുറത്ത് 60ൽ 16 യൂണിയനുകളാണ്‌ എസ്‌എഫ്‌ഐ നേടിയത്‌.

മലപ്പുറത്ത്‌ 11 കോളേജുകളാണ്‌ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചത്‌. കഴിഞ്ഞ തവണ നഷ്ടമായ മഞ്ചേരി എൻഎസ്‌എസ്‌ കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്‌എഫ്‌ഐ നേടി. നിലമ്പൂർ ഗവ. കോളേജ്‌ യൂണിയൻ അഞ്ചുവർഷത്തിനുശേഷം തിരിച്ചുപിടിച്ചു. മൂത്തേടം ഫാത്തിമമാതാ കോളേജ്‌ ആരംഭിച്ച്‌ 11 വർഷത്തിനുശേഷം ആദ്യമായാണ്‌ യൂണിയൻ ഭരണം എസ്‌എഫ്‌ഐക്ക്‌ ലഭിക്കുന്നത്‌.  

കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കുപ്രചാരണം അഴിച്ചുവിട്ട കേരളവർമ കോളേജിലും വിജയം നേടി. 24 വർഷത്തിനുശേഷം കുന്നംകുളം വിവേകാനന്ദ കോളേജ്‌  എബിവിപിയിൽനിന്ന്  തിരിച്ചുപിടിച്ചു. കോഴിക്കോട്ട് ഗുരുവായൂരപ്പൻ കോളേജ് ഉൾപ്പെടെ മൂന്ന്‌ കോളേജുകൾ തിരിച്ചുപിടിച്ചു. വയനാട്‌  ബത്തേരി സെന്റ്‌ മേരീസ്‌, ലക്കിടി ഓറിയന്റൽ എന്നിവ പിടിച്ചെടുത്തു. പാലക്കാട്ട്‌ ഗവ. വിക്ടോറിയ, പട്ടാമ്പി  ഗവ. സംസ്‌കൃത കോളേജ്‌, നെന്മാറ എൻഎസ്‌എസ്‌ ഉൾപ്പെടെ അഞ്ച്‌ കോളേജുകൾ തിരിച്ചുപിടിച്ചു.  കലിക്കറ്റ്‌ സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ കെഎസ്‌യുവിലെ നിധിൻ ഫാത്തിമ വിക്ടോറിയയിൽ ചെയർമാൻ സീറ്റിൽ തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top