കൊച്ചി
ലോകോത്തര സ്കൂൾ വിദ്യാഭ്യാസ സംവിധാനമായ ഫിന്നിഷ് സ്കൂൾ സമ്പ്രദായം നേരിട്ട് പരിചയപ്പെടാനായുള്ള ഫിൻലൻഡ് എഡ്യുക്കേഷൻ എക്സ്പീരിയൻസ് പ്രോഗ്രാമിൽ കേരളത്തിൽനിന്നുള്ള സ്കൂൾ പ്രതിനിധിസംഘം പങ്കെടുത്തു. വിദ്യാഭ്യാസ മാധ്യമ കമ്പനിയായ ഐഎസ്ഇ എഡ്യുക്കേഷൻ മീഡിയയാണ് ഫിൻലൻഡിലെ ക്രിയേറ്റീവ് എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് ഇന്ത്യൻ സ്കൂളുകൾക്കായി അവസരം ഒരുക്കിയത്. ഐഎസ്ഇ ചെയർമാൻ ആർ മനു, ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ്, ഡയറക്ടർ അന്ന ഗ്രേസ്, നവദീപ് പബ്ലിക് സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ, പ്രിൻസിപ്പൽ അരവിന്ദ് ക്ലീറ്റസ്, പൂർണ അക്കാദമിയ ഡയറക്ടർ പ്രിയ മനോഹർ എന്നിവർ കേരളത്തിൽനിന്ന് പ്രതിനിധിസംഘത്തിൽ പങ്കാളികളായി. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലെ വിവിധ കിന്റർഗാർട്ടനുകൾ, പ്രൈമറി, സെക്കൻഡറി, വൊക്കേഷണൽ സ്കൂളുകൾ, ഫാബ്‌ലാബ്, സയൻസ് സെന്റർ എന്നിവിടങ്ങളിലെ അധ്യാപനപ്രവർത്തനങ്ങൾ മനസ്സിലാക്കാനുള്ള സന്ദർശനങ്ങൾ, പെഡഗോജിക്കൽ സെമിനാറുകൾ, വിദ്യാഭ്യാസ വിദഗ്‌ധരുമായി കൂടിക്കാഴ്ചകൾ എന്നിവ അടങ്ങിയതായിരുന്നു ഫിൻലൻഡ് എഡ്യുക്കേഷൻ എക്സ്പീരിയൻസ് പ്രോഗ്രാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..