23 December Monday

പതിമൂന്നാമത് പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയാണ്‌ പ്രതിധ്വനി. കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെയും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന എല്ലാ ഐടി ജീവനക്കാർക്കും ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനവും പുരസ്കാരദാനവും 2024 ഡിസംബറിൽ തിരുവനന്തപുരം  ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടക്കും.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20000 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10000 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാവും.  നവംബർ 30 ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി

രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://prathidhwani.org/Qisa2024

സംശയങ്ങൾക്കും ചോദ്യങ്ങൾക്കും: ഫെസ്റ്റിവൽ ഡയറക്ടർ -രോഹിത് കൊല്ലതൊടിയിൽ (8943802456), കൺവീനർ (ടെക്നോപാർക്) -എസ് ഹരി(97905 98958) കൺവീനർ (ഇൻഫോപാർക്) ശ്രീനാഥ് ഗോപിനാഥ് (9447040733), കൺവീനർ (കോഴിക്കോട് സൈബർപാർക്) ഗായത്രി (9495495039)
Email: prathidhwani.qisa@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top