19 December Thursday

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടില്ല : വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024


തിരുവനന്തപുരം
പി എം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കാൻ സമഗ്ര ശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുന്നുവെന്ന്‌ മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പിടേണ്ടന്നാണ്‌ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുകയാണ് കേന്ദ്രം. അതിന് ഉദാഹരണമാണ് പിഎം ശ്രീ പദ്ധതി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായാണ് പി എം ശ്രീ സ്‌കൂളുകളെ കാണുന്നത്. ഈ പദ്ധതി അംഗീകരിച്ച് അതിന്റെ ധാരണപത്രത്തിൽ ഒപ്പിട്ടില്ലെങ്കിൽ സമഗ്ര ശിക്ഷാ കേരളയ്‌ക്ക്‌ (എസ്‌എസ്‌കെ) പണം നൽകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്‌. കഴിഞ്ഞ വർഷത്തെ രണ്ടു ഗഡുക്കളും ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതവും നൽകിയിട്ടില്ല. 953.12കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. ഇത് ഭരണഘടന മുന്നോട്ടുവച്ച ഫെഡറൽ സംവിധാനത്തെ ആകെ അപ്രസക്തമാക്കുന്ന നിലപാടാണെന്നും മന്ത്രി പറഞ്ഞു.

എയ്ഡഡ് സ്കൂൾ നിയമനം: 
സർക്കുലർ പുനഃക്രമീകരിക്കും
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുനഃക്രമീകരിച്ച്‌ ഇറക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉചിതമായ തീരുമാനമെടുക്കും. ആശങ്കയുടെ ആവശ്യമില്ലെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശത്തെതുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌ തിങ്കളാഴ്ച എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ്‌ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. മാനേജ്‌മെന്റ്‌ പ്രതിനിധികൾ യോഗത്തിൽ  ആശങ്കകൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top