23 December Monday
തൊഴില്‍ നിയമ
സംര​ക്ഷണം ഉറപ്പാക്കും

സംരക്ഷിത അധ്യാപകര്‍ക്ക് 
നിയമാനുസൃത സംര​ക്ഷണം : വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


തിരുവനന്തപുരം
പ്രൊട്ടക്ടഡ് അധ്യാപകർക്ക് നിയമാനുസൃത സംരക്ഷണം നൽകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ആകെ 4201 പ്രൊട്ടക്ടഡ് അധ്യാപകരാണുള്ളത്. പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിലാണ് അധ്യാപക നിയമനം. ഇവരെ സ്ഥിരപ്പെടുത്താനാകില്ല. കുട്ടികൾ കുറഞ്ഞാൽ അധ്യാപകർ പുറത്തുപോകേണ്ട സാഹചര്യമുണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു. 

2021 മെയ് മുതൽ ഇതുവരെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സർക്കാർ മേഖലയിൽ എച്ച്എസ്എസ്ടി -1164, എച്ച്എസ്എസ്ടി ജൂനിയർ -1518, എയ്ഡഡ് മേഖലയിൽ  എച്ച്എസ്എസ്ടി -888, എച്ച്എസ്എസ്ടി ജൂനിയർ -631 എന്നിങ്ങിനെയാണ് നിയമനം നടത്തിയത്. വിഎച്ച്‌എസ്ഇയിൽ സർക്കാർ മേഖലയിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ)- 75, നോൺവൊക്കേഷണൽ ടീച്ചർ -44, എയ്ഡഡ് മേഖലയിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ)- 29, നോൺവൊക്കേഷണൽ ടീച്ചർ -10 നിയമനവും നടത്തി. ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി -136, എച്ച്എസ്എസ്ടി (ജൂനിയർ) -1186, വൊക്കേഷനൽ ഹയർ സെക്കൻഡറി നോൺവൊക്കേഷണൽ ടീച്ചർ (ജൂനിയർ)- 75, നോൺവൊക്കേഷണൽ ടീച്ചർ - 44 എന്നീ നിയമനങ്ങളും പിഎസ്-സി വഴിയാണ് നടന്നതെന്നും മന്ത്രി അറിയിച്ചു.

തൊഴില്‍ നിയമ
സംര​ക്ഷണം ഉറപ്പാക്കും
ഐടി മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽനിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാനസിക സമ്മർദം അനുഭവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടില്ലെങ്കിലും തൊഴിൽപരവും വ്യക്തിപരവുമായ ഉപദ്രവങ്ങളിലെ പരാതികളിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അ​​ദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top