23 December Monday

പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


കൂത്താട്ടുകുളം
പാലക്കുഴയിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 25 വീടുകളുടെ താക്കോൽ കൈമാറൽ  ശനി പകൽ 11ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ നിർവഹിക്കും. ഹരിതകർമസേന ഹരിതമിത്രം ആപ് വഴി 100 ശതമാനം യൂസർ ഫീ പിരിച്ചതിന്റെ പ്രഖ്യാപനവും നടത്തും.

ആദ്യഘട്ടത്തിൽ 40 വീടുകൾ പൂർത്തിയാക്കിയിരുന്നു. ലൈഫ്‌ പദ്ധതിയുടെ ഭാഗമായി വീട്ടമ്മയ്‌ക്ക് വീട് നൽകിയില്ലെന്ന യുഡിഎഫ് ആക്ഷേപം വാസ്തവവിരുദ്ധമാണെന്ന് പ്രസിഡന്റ്‌ കെ എ ജയ, വൈസ് പ്രസിഡന്റ്‌ ബിജു മുണ്ടപ്ലാക്കിൽ എന്നിവർ പറഞ്ഞു. വീട്ടമ്മയ്‌ക്ക് മുൻ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ വീട്‌ പണിത് നൽകിയിരുന്നു. ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ് ശ്രമം.

ഇരുനൂറ്‌ വീടുകൾക്കുള്ള അപേക്ഷകളാണ് 2020ൽ ലഭിച്ചത്. പരിശോധനകൾക്കുശേഷം  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയിൽനിന്ന്‌ ഒരാളെപ്പോലും ഒഴിവാക്കാൻ ഭരണസമിതിക്ക് സാധിക്കില്ല. വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് യുഡിഎഫ് നടത്തുന്നത്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാലക്കുഴ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top