22 December Sunday

നവരാത്രി ഉത്സവം ; ചോറ്റാനിക്കരയിൽ പൂജവച്ചു , പവിഴമല്ലിത്തറമേളം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ചോറ്റാനിക്കര
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പൂജവയ്പ്‌ നടത്തി. പ്രത്യേകം സജ്ജമാക്കിയ സരസ്വതീമണ്ഡപത്തിൽ മേൽശാന്തി ടി പി അച്യുതൻ നമ്പൂതിരി നേതൃത്വം നൽകി. നവരാത്രിമണ്ഡപത്തിൽ നടി നവ്യ നായർ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.

വെള്ളി രാവിലെ 8.30ന് നടൻ ജയറാമും സംഘവും നയിക്കുന്ന 11–-ാം പവിഴമല്ലിത്തറമേളം നടക്കും. വൈകിട്ട് 6.30ന് ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഭക്തിഗാനമേള, രാത്രി എട്ടിന്‌ നവരാത്രിമണ്ഡപത്തിൽ നടി രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി എന്നിവയും അരങ്ങേറും. 13ന് വിജയദശമിനാളിൽ രാവിലെ പന്തീരടിപൂജയ്ക്കുശേഷം എട്ടിന്‌ സരസ്വതീമണ്ഡപത്തിൽ പൂജയെടുക്കും. തുടർന്ന് വിദ്യാരംഭച്ചടങ്ങുകൾ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top