26 December Thursday

മൂന്നരവയസ്സുകാരന്‌ 
ക്രൂരമായ ചൂരൽപ്രയോഗം ;
 അധ്യാപിക അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


മട്ടാഞ്ചേരി
ചോദ്യത്തിന് ഉത്തരം നൽകാത്ത മൂന്നരവയസ്സുകാരനു നേരെ പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരമായ ചൂരൽപ്രയോഗം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപികയെ അറസ്‌റ്റ്‌ ചെയ്‌തു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ പ്ലേ സ്കൂളിലെ വിദ്യാർഥിയെ ക്രൂരമായി അടിച്ച അധ്യാപിക ആനവാതിൽ സ്വദേശി സീതാലക്ഷ്മിയെ (35)യാണ്‌ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്‌. ബുധൻ രാവിലെയാണ് സംഭവം. ചൂരൽപ്രയോഗത്തിൽ കുട്ടിയുടെ മുതുകിൽ എട്ടോളം പാടുകളുണ്ട്‌. സ്കൂൾവിട്ട് വീട്ടിൽ വന്നശേഷം വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മർദനമേറ്റത്‌ അറിയുന്നത്. തുടർന്ന്  ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വീട്ടുകാരെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത ശേഷം  അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ലേ സ്കൂളിലെ താൽക്കാലിക അധ്യാപികയാണ് സീതാലക്ഷ്മി. ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top