25 November Monday

വിനോദസഞ്ചാരത്തിന്‌ 
വ്യത്യസ്ത ബോട്ടുകൾ : മന്ത്രി കെ ബി ഗണേഷ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


തിരുവനന്തപുരം
ഉൾനാടൻ ടൂറിസം പദ്ധതിക്ക് കരുത്ത്‌ പകരാൻ ജലഗതാഗത വകുപ്പ്‌ വ്യത്യസ്ത ബോട്ടുകൾ നിർമിക്കുമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. ചെറിയ തുരുത്ത്‌, ഇടുങ്ങിയ കനാൽ എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പടുത്തും. ഇവിടെ 20 പേർക്ക്‌ യാത്ര ചെയ്യാവുന്ന ശീതീകരിച്ച സോളാർ ബോട്ട്  നിർമിക്കുക. 120 പേർക്ക്‌ സഞ്ചരിക്കാനാകുന്ന വേഗ മോഡൽ എസി, നോൺ എസി ബോട്ടും നിർമാണത്തിലാണ്. വിനോദസഞ്ചാരത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന അഞ്ച്‌ ഡിങ്കി ബോട്ട്‌ പൂർത്തിയായി. "കുട്ടനാടൻ ബാക് വാട്ടർ സഫാരി' എന്ന പേരിൽ ഒരു മുഴുദിന കുട്ടനാടൻ യാത്രനടത്താൻ 30 യാത്രക്കാരെ ഉൾക്കൊള്ളുന്ന സോളാർ ബോട്ടും സജ്ജമാക്കും.

നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ "കാക്കത്തുരുത്തി'ലേക്ക്‌ ഡേ ക്രൂയിസ് സർവീസിന് ആവശ്യമായ ആധുനിക ബോട്ട് നിർമിക്കും. മുഴുവൻ സർക്കാർ ബോട്ടും സോളാറാക്കി മാറ്റുന്ന പ്രവൃത്തികളുടെ 50 ശതമാനം പൂർത്തിയായതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top